ബണ്ണിനുള്ളിൽ പൊതികളാക്കി എംഡിഎംഎ, എത്തിച്ച് ബെംഗളൂരുവിൽനിന്ന്: 2 യുവാക്കൾ പിടിയിൽ
Mail This Article
×
ചങ്ങനാശേരി ∙ കഴിക്കുന്ന ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാക്കളെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു പിടികൂടി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി തോപ്പിൽ താഴ്ചയിൽ ടി.എസ്.അഖിൽ (24) എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളിൽ എംഡിഎംഎ പൊതികളാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
ബെംഗളൂരുവിൽ നിന്നു ബസിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു.എസ്ഐ സന്തോഷ്, എഎസ്ഐമാരായ രഞ്ജീവ് ദാസ്, കെ.എൻ.അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
English Summary:
Two youths arrested for smuggling MDMA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.