ADVERTISEMENT

ആലപ്പുഴ∙ തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതിയുടെയും കെട്ടിടവാടകയുടെയും കുടിശിക കൂട്ടുപലിശ നിരക്കിൽ കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തദ്ദേശ അദാലത്തിലെ പരാതി പരിഗണിച്ചാണു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമായ തീരുമാനമെടുത്തത്.

ഓരോ മാസത്തെയും കൂട്ടുപലിശ ഈടാക്കുന്നതു ജനങ്ങൾക്കു വലിയ ബാധ്യതയുണ്ടാക്കും. ഇനി മുതൽ ക്രമപ്പലിശ മാത്രമാകും ഈടാക്കുകയെന്നു മന്ത്രി പറഞ്ഞു. 

മറ്റു പൊതുതീരുമാനങ്ങൾ :

∙ ദേശീയപാതയുടെ സർവീസ് റോഡിലേക്കുള്ള ആക്സസ് പെർമിറ്റ് ബന്ധപ്പെട്ട സ്ഥലത്തു കെട്ടിടനിർമാണാനുമതി നൽകുന്നതിനു നിലവിൽ നിർബന്ധമാണ്. സർക്കാർ ഭവനപദ്ധതി ഗുണഭോക്താക്കളുടെ കാര്യത്തിൽ ഇതു ബാധകമാക്കരുതെന്നു നിർദേശിച്ചിരുന്നു. 

   5 സെന്റിൽ താഴെ ഭൂമിയുള്ള എല്ലാവർക്കും സമാന പരിഗണന നൽകും. ആക്സസ് പെർമിറ്റ് ഇല്ലെന്നതിന്റെ പേരിൽ കെട്ടിടനിർമാണ പെർമിറ്റ് നിഷേധിക്കരുത്. ദേശീയപാത വിഭാഗത്തിൽനിന്നുള്ള ആക്സസ് പെർമിറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഹാജരാക്കിയാൽ മതി.

∙ 75 മീറ്ററിൽ താഴെ മാത്രം നീളമുളള വഴികൾക്കരികിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്കു റോഡിൽനിന്ന് ഒന്നര മീറ്റർ അകലം വേണമെന്ന വ്യവസ്ഥ ഒരു മീറ്ററായി ചുരുക്കും. ആ വഴിയരികിലെ മുഴുവൻ ഭൂവുടമകളുടെയും സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

∙ തീരപരിപാലന നിയമപരിധിയിൽ ഉൾപ്പെട്ടതും അനുമതി വാങ്ങാതെ നിർമിച്ചതുമായ വീടുകളുടെ നിർമാണം ക്രമവൽക്കരിക്കാനുള്ള സമയപരിധി നീട്ടിനൽകി.

തദ്ദേശ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. 

English Summary:

MB Rajesh said no more compound interest will calculate on Property tax, building rent arrears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com