ADVERTISEMENT

തിരുവനന്തപുരം ∙ സപ്ലൈകോ വിൽപനശാലകളിൽ ചെറുപയറിന് പൊള്ളുന്ന വില! പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്ക്കു വരെ ലഭിക്കുന്ന അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്ക്. 4 രൂപ ജിഎസ്ടി ഉൾപ്പെടെയാണു സപ്ലൈകോയിലെ വില. 

സാധനങ്ങൾക്ക് വിലക്കുറവ് ഉണ്ടെന്ന പേരിൽ സപ്ലൈകോയിൽ നിന്നു ചെറുപയർ വാങ്ങുന്നവർ പിന്നീട് മറ്റു കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴാണ് വിലവ്യത്യാസം അറിയുന്നത്.

പ്രീമിയം ഇനത്തിലെ ചെറുപയർ ആയതിനാലാണ് ഉയർന്ന വിലയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. അടുത്ത മാസം മുതൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നും അധികൃതർ പറഞ്ഞു.

English Summary:

High price for mung bean at Supplyco stores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com