ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ, സിപിഎം ഏറ്റവുമധികം പണം നൽകിയതു മുകേഷിനാണെന്നു കണക്കുകൾ. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിനു നൽകിയതായി തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകളിൽ പറയുന്നു. 49 ലക്ഷം രൂപ ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. ഏറ്റവും കുറവു ലഭിച്ചതു ചാലക്കുടിയിൽ മത്സരിച്ച സി.രവീന്ദ്രനാഥിനാണ്– 5 ലക്ഷം രൂപ. 

വയനാട്ടിലും യുപിയിലെ റായ്ബറേലിയിലും തിരഞ്ഞെടുപ്പു ചെലവിലേക്കായി രാഹുൽ ഗാന്ധിക്ക് 70 ലക്ഷം രൂപ വീതം നൽകിയതായി കോൺഗ്രസും കമ്മിഷനെ അറിയിച്ചു. കെ.സി.വേണുഗോപാലിനും (ആലപ്പുഴ) 70 ലക്ഷം രൂപ നൽകി. കോട്ടയം സ്ഥാനാർഥി തോമസ് ചാഴികാടനു കേരള കോൺഗ്രസ് (എം) നൽകിയത് 76.74 ലക്ഷം രൂപയാണ്. 

English Summary:

CPM gave most of money to Mukesh for Loksabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com