ADVERTISEMENT

തൃശൂർ ∙ നേരിട്ടു ഹാജരാകുകയോ അപേക്ഷ നൽകുകയോ ചെയ്യാത്തയാളുടെ പേരിൽ പുതുക്കാട് ടൗൺ സഹകരണ സംഘത്തിൽ നിന്നു പാസാക്കി നൽകിയത് 12.30 ലക്ഷം രൂപയുടെ വായ്പ. സംഘത്തിൽ നിന്നു നേരത്തെ വായ്പയെടുത്ത സ്ത്രീയുടെ അക്കൗണ്ട് ദുരുപയോഗിച്ച് അനധികൃതമായി വായ്പ പുതുക്കി നൽകിയായിരുന്നു തട്ടിപ്പ്. പലിശയടക്കം 23.07 ലക്ഷം രൂപയായി ബാധ്യത ഉയർന്നു. എന്നാൽ, വായ്പ പുതുക്കിയ വിവരം താൻ അറിഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകുകയോ ഓഫിസിൽ ഒരുവട്ടം പോലും പോകുകയോ ചെയ്തിട്ടില്ലെന്നും അക്കൗണ്ട് ഉടമ സാക്ഷ്യപ്പെടുത്തിയതോടെ അധികൃതർ വെട്ടിലായി.

 സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള സഹകരണ സംഘത്തിൽ അസി. റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സഹകരണ വകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പുതുക്കാട് സ്വദേശിനിയുടെ പേരിൽ 2016ൽ പാസാക്കിയ വായ്പയുമായി ബന്ധപ്പെട്ട അപേക്ഷകളോ ഫയലുകളോ കാണാത്തതിൽ സംശയം തോന്നിയാണ് അസി. റജിസ്ട്രാർ വിശദമായ അന്വേഷണം നടത്തിയത്. 12.30 ലക്ഷം രൂപ വായ്പ പുതുക്കി നൽകിയതു ഭരണസമിതിക്ക് അപേക്ഷ നൽകാതെയാണെന്നു കണ്ടെത്തി. 

English Summary:

Twelve lakh loan was passed to person who did not even apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com