ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അൻവർ നൽകിയ പരാതിയിലും എഡിജിപി എം.ആർ.അജിത്കുമാർ നൽകിയ പരാതിയിലും എഡിജിപിയുടെ മൊഴിയെടുക്കാൻ ഡിജിപി നോട്ടിസ് നൽകി വിളിച്ചുവരുത്തും. പരാതിക്കാരനായ പി.വി.അൻവറിന്റെ മൊഴി അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. 

അന്വേഷണത്തിൽ തന്റെ നിരപരാധിത്വം തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ തന്നെ കേസ് നൽകണമെന്നഭ്യർഥിച്ച് എഡിജിപി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഗവർണർക്കുമെതിരെയുള്ള  ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നു കണ്ടാൽ സർക്കാർ  തന്നെ ഇവർക്കുവേണ്ടി കേസ് നടത്തുന്നതിനു വ്യവസ്ഥയുണ്ട്. 

എന്നാൽ ഇവിടെ ഭരണകക്ഷി എംഎൽഎയായ പി.വി.അൻവറാണ് ആരോപണം ഉന്നയിച്ചത്. അൻവറിനെതിരെ കേസുമായി മുന്നോട്ടുപോകാൻ സർക്കാർ കൂട്ടാക്കുമോ എന്നതിലാവും ആകാംക്ഷ. അങ്ങനെയുണ്ടാവുന്നില്ലെങ്കിൽ നേരിട്ട് മാനഹാനിക്ക് കേസിന് പോകാൻ ആ ഉദ്യോഗസ്ഥന് അനുമതി നൽകാം. അൻവർ ഉന്നയിച്ച ആരോപണങ്ങൾ സ്വർണക്കടത്തും കൊലപാതകവുമൊക്കെ ചേർന്നതാണെന്നതിനാൽ ഇപ്പോൾ നടക്കുന്ന ഡിജിപിയുടെ അന്വേഷണം ഗൗരവമേറിയതാണ്. ഇൗ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ വരെ തുടരന്വേഷണത്തിന് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാം. ഇൗ അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് അനുകൂലമായാലും പ്രതികൂലമായാലും പ്രതിപക്ഷത്തിനും ആയുധമാകും. 

 തനിക്കെതിരെ ആരോപണം തെളിയിക്കാനായില്ലെങ്കിൽ എഡിജിപി നേരിട്ടുതന്നെ തുടർക്കേസിന് പോകും. ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ സർക്കാരിന് തുടരന്വേഷണം പ്രഖ്യാപിക്കാതെ മുന്നോട്ടു പോകാനുമാകില്ല. മാത്രമല്ല, സർക്കാരിന്റെ വിശ്വസ്തനായ എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെയുയർന്ന ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ നിലപാടു തന്നെ ദുർബലമാകും.

English Summary:

Investigation report imposter; Notice will be given to ADGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com