ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയത് സിൻഡിക്കറ്റ് സമിതി അന്വേഷിക്കും. വോട്ടെണ്ണലിനിടെ, ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സിൻഡിക്കറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരസമിതിയെ ‌ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. 

വോട്ടെണ്ണൽ അലങ്കോലമാകാനുള്ള കാരണങ്ങൾ, സ്ഥാനാർഥികളോ അവർ ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവരോ സംഘർഷത്തിനു കാരണക്കാരായിട്ടുണ്ടോ, തിരഞ്ഞെടുപ്പു നടത്തിപ്പിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗിക ചുമതലയില്ലാത്തവർ സെനറ്റ് ഹാളിനുള്ളിൽ പ്രവേശിച്ചത് എങ്ങനെ എന്നീ കാര്യങ്ങൾ സമിതി അന്വേഷിക്കും.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും സമിതിയോട് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. അതുവരെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കാൻ പാടില്ലെന്നും വിസിയുടെ ഉത്തരവിൽ പറയുന്നു.

English Summary:

Syndicate committee investigate conflict in Kerala Senate elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com