ADVERTISEMENT

തിരുവനന്തപുരം ∙ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയ മുൻഗണനാ കാർഡുകളിലെ അംഗങ്ങൾ ഇനി മസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിങ് നടത്തിയവർക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെട്ട 47 ലക്ഷത്തോളം പേർ മസ്റ്ററിങ് നടത്തിയതായാണ്  കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബർ 8ന് മുൻപ് പൂ‍ർത്തിയാക്കും. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കലാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചാണ് മസ്റ്ററിങ് നടത്തുക.

English Summary:

Yellow and Pink Ration Card: No need to repeat mustering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com