എംപോക്സ്: ആലപ്പുഴയിലെ രോഗിയുടെ ഫലം നെഗറ്റീവ്
Mail This Article
×
ആലപ്പുഴ∙ എംപോക്സ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസം വാർഡിലേക്കു മാറ്റും. തൃക്കുന്നപ്പുഴ സ്വദേശിയായ പ്രവാസി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പനിയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എംപോക്സിന്റേതെന്നു സംശയിക്കാവുന്ന ലക്ഷണങ്ങൾ കണ്ടതോടെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
-
Also Read
യുവാവ് മുംബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
നിപ്പ: ഒരു സാംപിൾ കൂടി നെഗറ്റീവ്
മലപ്പുറം/ഇടുക്കി ∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളുടെ കൂടി സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതോടെ ആകെ 79 സാംപിളുകളാണ് നെഗറ്റീവ് ആയത്.
English Summary:
Alappuzha patient tested negative for Mpox
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.