കാനഡയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
Mail This Article
×
തിരുവല്ല ∙ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കാനഡയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയിൽ കെ.ഇ.വർഗീസിന്റെയും (ഷാജി) ജാക്വിലിന്റെയും മകൻ ജോയൽ വർഗീസാണ് (30) മരിച്ചത്. കാനഡ ഒൻടേറിയോയിലെ ലിസ്റ്റോവലിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ജോയൽ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മരിച്ചു. 8 മാസം മുൻപാണ് പഠനത്തിനായി കാനഡയിലെത്തിയത്. പഠനത്തോടൊപ്പം ജോലിയും ചെയ്തു വരികയായിരുന്നു. ജോയലിന്റെ കുടുംബം വർഷങ്ങളായി മുംബൈയിലാണ്. ഭാര്യ: ഗ്രേസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.