ADVERTISEMENT

കുറ്റിപ്പുറം ∙ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച പരാതികൾ ഏറെ ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ ഒക്ടോബർ 2നു വൈകിട്ട് 4നു മാധ്യമങ്ങൾക്കു മുന്നിൽ പറയുമെന്നും കെ.ടി.ജലീൽ എംഎൽഎ. ഒക്ടോബർ 2നു താൻ പൂർണ ‘സ്വതന്ത്ര’നാകുമെന്നും പറയാനുള്ളതെല്ലാം ഗാന്ധിജയന്തി ദിനത്തിൽ പറയുമെന്നും ജലീൽ വളാഞ്ചേരിയിലെ വസതിയിൽ ‘മനോരമ’യോട് പറഞ്ഞു.

എന്തുകൊണ്ടാണു താൻ പാർലമെന്ററി രാഷ്ട്രീയം ഇനി വേണ്ടെന്നു തീരുമാനിച്ചതെന്നു തന്റെ പുതിയ പുസ്തകമായ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിലെ അവസാന അധ്യായത്തിൽ പറയുന്നുണ്ട്. ഒക്ടോബർ 2ന് ഈ പുസ്തകം പ്രകാശനം ചെയ്യും. പ്രകാശനച്ചടങ്ങിനുശേഷം താൻ മാനസികമായി സ്വതന്ത്രനാകുമെന്നും അതിനുശേഷം മാധ്യമങ്ങൾക്കു മുന്നിൽ എത്തുമെന്നും ജലീൽ പറഞ്ഞു. ഇപ്പോൾ പരസ്യമായി ഒന്നു ചിരിക്കാൻപോലും കഴിയുന്നില്ല. എന്തെങ്കിലും പറയുമ്പോൾ നമുക്ക് ഒരു പ്രത്യേക താൽപര്യവും ഉണ്ടാകാൻ പാടില്ല. ആ താൽപര്യങ്ങൾ ഇല്ലാത്ത മാനസികാവസ്ഥയിൽ തനിക്ക് ചില കാര്യങ്ങൾ തുറന്നു പറയാനുണ്ടെന്നും അവയാണു വെളിപ്പെടുത്തുകയെന്നും ജലീൽ പറഞ്ഞു. 

English Summary:

K T Jaleel reaction in P V Anvars allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com