ADVERTISEMENT

കൊച്ചി ∙ തൃശൂർ പൂരം കലക്കിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ ഹൈക്കോടതിയിൽ മ‍ൂന്നാഴ്ച സമയം തേടി.

എഡിജിപി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇതു പരിശോധിക്കാൻ സമയം വേണമെന്നുമാണു സർക്കാർ അപേക്ഷയിലുള്ളത്. തൃശൂർ പൂരത്തിൽ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആചാരങ്ങൾക്കും മറ്റും തടസ്സമുണ്ടാക്കിയ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടു തൃശൂർ സ്വദേശി പി. സുധാകരനാണു ഹർജി നൽകിയത്. ക്ഷേത്ര ഉത്സവങ്ങളില്‍പൊലീസ് അമിത ബലപ്രയോഗം നടത്തുന്നതു നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.  ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

റിപ്പോർട്ട് മുഖ്യമന്ത്രി കാണട്ടെ: മന്ത്രി കെ.രാജൻ

ചെറുതോണി ∙ തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടുന്നതുവരെ കാത്തിരിക്കാമെന്നു മന്ത്രി കെ.രാജൻ. എഡിജിപി എം.ആർ.അജിത്‌കുമാറിനെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന നിലപാടിൽ സിപിഐക്കു മാറ്റമില്ല. സുരേഷ് ഗോപി പൂരപ്പറമ്പിലേക്ക് ആംബുലൻസിൽ എത്തിയതിൽ പരാതി ഉയർന്നിട്ടുണ്ട്. ആർക്കൊക്കെ ആംബുലൻസിൽ സഞ്ചരിക്കാം എന്ന മാർഗനിർദേശം നിലവിലുണ്ട്. അത് പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും താൻ ഉൾപ്പെടെ നടന്നാണു പൂരപ്പറമ്പിലേക്കെത്തിയതെന്നും മന്ത്രി പറഞ്ഞു.

English Summary:

Thrissur Pooram disruption: Government seeks time for counter affidavit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com