ADVERTISEMENT

കോഴിക്കോട്∙എം പോക്സ്, നിപ്പ രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. രണ്ടുദിവസം മുൻപ് വിദേശത്തുനിന്ന് എത്തിയ കുന്നമംഗലം സ്വദേശിനിയെയാണ് എം പോക്സ് ബാധിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ജാനകിക്കാട് സ്വദേശിയായ പതിനാറുകാരനെയാണ് നിപ്പ ബാധിച്ചെന്ന സംശയത്തോടെ കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുന്നമംഗലം സ്വദേശിനിക്ക് നടത്തിയ എം പോക്‌സ് ടെസ്റ്റിന്റെ ഫലവും ജാനകിക്കാട് സ്വദേശിയുടെ നിപ്പ ട്രൂനാറ്റ് ടെസ്റ്റും നെഗറ്റീവ് ആണ്. ഇരുവരും നിലവിൽ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

English Summary:

Suspicion of m.pox and nipah infection were negative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com