നെഹ്റു ട്രോഫി ഫൈനൽ: പ്രത്യേക സമിതി വിഡിയോ പരിശോധിക്കുമെന്ന് കലക്ടർ
Mail This Article
×
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ അലക്സ് വർഗീസ്.
ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു പുനഃപരിശോധിക്കണമെന്ന പരാതിയുമായി രണ്ടും മൂന്നും സ്ഥാനക്കാർ പരാതി നൽകിയതോടെയാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്.
ഫൈനൽ മത്സരത്തിൽ ഒരുപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വിബിസി കൈനകരിയുടെ പരാതി.
സ്റ്റാർട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നാണു മൂന്നാമതെത്തിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ആരോപണം.
English Summary:
Nehru Trophy Boat Race final: Special committee will examine video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.