ADVERTISEMENT

പത്തനംതിട്ട ∙ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മണിയാർ അരീക്കക്കാവ് പടിഞ്ഞാറെചരുവിൽ പി.പി.മത്തായിയെ (പൊന്നു) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുനരന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി വിലയിരുത്തൽ. പി.പി.മത്തായിയുടെ ഭാര്യ ഷീബമോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ്.സുധയുടെ വിധി. 

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷീബമോൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിക്ക് ഹർജി നൽകിയിരുന്നു. എന്നാൽ സിബിഐയോട് പുനരന്വേഷണത്തിന് ഉത്തരവിടാൻ മജിസ്ട്രേട്ട് കോടതിക്ക് അധികാരമില്ലാത്തതിനാൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2023ൽ ഹർജി തള്ളി. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 

കേസിന്റെ വിചാരണവേളയിൽ പ്രതികൾക്ക് അനുകൂലമാകാൻ സാധ്യതയുള്ള ഒട്ടേറെ പിഴവുകൾ കുറ്റപത്രത്തിലുണ്ടെന്നും ഹർജിയിൽ പറയുന്നു. ലാസ്റ്റ് സീൻ തിയറിയുടെ അടിസ്ഥാനത്തിൽ 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റം ചുമത്തുന്നതിനു പകരം ചാർജ് ഷീറ്റിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുള്ള 304–ാം വകുപ്പാണ് ചേർത്തിരിക്കുന്നത്.

 കൊല്ലപ്പെട്ട പി.പി.മത്തായിക്കെതിരെ നടത്തിയ ദേഹോപദ്രവങ്ങൾ സംബന്ധിച്ച് വകുപ്പുകളൊന്നും കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതും അഭിഭാഷകൻ ജോണി കെ.ജോർജ് കോടതിയെ ബോധിപ്പിച്ചു. 

English Summary:

High Court Clears Way for Re-investigation in PP Mathai's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com