ADVERTISEMENT

കൊല്ലം∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടതു മഹാപാപമായി തോന്നുന്നില്ല. അവർ തീണ്ടാൻ പാടില്ലാത്തവരല്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നില്ലേ.

തൃശൂർ പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണ്. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്നു വിശ്വസിക്കുന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന മട്ടിലാണ് പി.വി അൻവർ എംഎൽഎയുടെ വിമർശനം. അൻവറും ഇടതുപക്ഷവും ഒന്നിച്ചു നിന്നവരാണ്. പിണക്കം നാളെ ഇണക്കമായെന്നു വരാം. പക്ഷേ പുതിയ പാർട്ടി രൂപീകരിക്കാനുള്ള അൻവറിന്റെ ആലോചന ഇന്റർനാഷനൽ മണ്ടത്തരമാണ്.

ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാൻ ഇടതുപക്ഷം എന്തെല്ലാം ചെയ്തതാണ്. പക്ഷേ ലക്ഷക്കണക്കിന് വോട്ടുകൾക്കാണ് തോറ്റു പോയത്. മലബാർ മേഖലയിൽ ഇത്ര വലിയ പരാജയം ഉണ്ടായതിന്റെ കാരണം എന്തെന്ന് അവർ തന്നെ പഠിക്കട്ടെ. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്നു പോയി എന്നതു നേരാണ്– വെള്ളാപ്പള്ളി പറഞ്ഞു. ചേട്ടന്റെ പണത്തിന്റെ ബലത്തിൽ ജയിച്ചു എന്നല്ലാതെ എൻസിപിയുടെ തോമസ് കെ.തോമസിന് മന്ത്രിയാകാനുള്ള യോഗ്യത എന്താണെന്നും വെള്ളാപ്പള്ളി ചോദിച്ചു.

English Summary:

No issue for ADGP-RSS meeting: Vellapally Natesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com