ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാതീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതോടെ കേരളത്തിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത തെളിഞ്ഞു. എട്ട്, ഒൻപത് തീയതികളിൽ അതിശക്തമായ മഴയ്ക്കും മറ്റു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുമാണു സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെയ്യാൻ ഇടയുള്ളതിനാൽ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ ഇന്ന് കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. നാളെ മുതൽ ബുധനാഴ്ച വരെ കേരളതീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 

English Summary:

Forecast Alert: Thunderstorms and Rain Expected in Coming Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com