ADVERTISEMENT

തിരുവനന്തപുരം ∙ പി.വി.അൻവർ പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്ഥാനം അയോഗ്യതാ ഭീഷണിയിലാകും. എൽഡിഎഫ് സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഒരാൾ തുടർന്നുള്ള 5 വർഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാർട്ടിയിൽ ചേരാനോ പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അംഗത്വമെടുക്കാനോ മുതിർന്നാൽ അയോഗ്യതയ്ക്കു കാരണമാകും. പുതിയ പാർട്ടിയുടെ ഭാഗമായാൽ ആദ്യപടിയായി സ്പീക്കറുടെ നോട്ടിസ് അൻവറിനെ തേടിയെത്തും. 

നിയമതടസ്സം ഉണ്ടെങ്കിൽ രാജിവയ്ക്കാൻ തയാറാണെന്ന് അൻവർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്ന സൂചന പാർട്ടി കേന്ദ്രങ്ങൾക്കും ഉണ്ട്. ഇപ്പോൾ അൻവർ രാജിവച്ചാൽ ചേലക്കര, പാലക്കാട് എന്നിവയ്ക്കൊപ്പം നിലമ്പൂരും ഉപതിരഞ്ഞെടുപ്പ് നടക്കും. അദ്ദേഹം അവിടെ വീണ്ടും മത്സരിക്കുകയും ചെയ്യും. അതുകൂടി കണ്ടാണോ അൻവറിന്റെ തിരക്കിട്ട നീക്കങ്ങളെന്നു സംശയിക്കുന്നവരുണ്ട്. 

പുതിയ പാർട്ടി രൂപീകരിച്ചാലും അതിൽ അംഗത്വം എടുക്കാതിരിക്കുകയാണ് എംഎൽഎ സ്ഥാനം സംരക്ഷിക്കാൻ അൻവറിനു മുന്നിലുള്ള വഴി. സ്പീക്കറുടെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം .

English Summary:

PV Anvar's MLA post under threat if he announces new political party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com