ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ മന്ത്രി വി.ശിവൻകുട്ടിയെ പുകഴ്ത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം പ്രതിപക്ഷം ബഹളം വച്ചപ്പോൾ മന്ത്രി ശിവൻകുട്ടി വരെ എഴുന്നേറ്റുവന്ന് സഭയിൽ എങ്ങനെ പെരുമാറണമെന്നു ക്ലാസെടുക്കാൻ ശ്രമിച്ചെന്നു സതീശൻ പറഞ്ഞു.

ഇൗ സഭയിൽ ഏറ്റവും കൂടുതൽ ക്ലാസെടുത്തിട്ടുള്ളത് സതീശനാണെന്നു ശിവൻകുട്ടി മറുപടി നൽകി. അതു സതീശനുള്ള പ്രശംസയാണെന്നു സ്പീക്കർ ഇടപെട്ടു പറഞ്ഞു. അപ്പോഴായിരുന്നു സതീശന്റെ പുകഴ്ത്തൽ. വ്യക്തിപരമായി ഏറ്റവും നന്നായും മനോഹരമായും പെരുമാറുന്ന മന്ത്രിയും മന്ത്രിസഭയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രിയും ശിവൻകുട്ടിയാണെന്നു സതീശൻ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും അതിനെ ഡെസ്ക്കിൽ തട്ടി സ്വാഗതം ചെയ്തു.

English Summary:

VD Satheesan praised V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com