ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്കു മുൻപിൽ പരസ്യവിമർശനം ഉന്നയിച്ചതിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ വിമർശനങ്ങളെല്ലാം ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കു കത്തു നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്നതും പിന്നീട് നിഷേധിച്ചതുമായ ‘ദേശവിരുദ്ധ പ്രവർത്തനം’ എന്ന പരാമർശത്തിൽ ഊന്നിയാണു കത്ത്. മുഖ്യമന്ത്രി തന്നെ ഇരുട്ടിൽ നിർത്തുകയാണെന്ന് ആവർത്തിച്ച ഗവർണർ, സർക്കാരിന്റെ കാര്യങ്ങളറിയിക്കാൻ മുഖ്യമന്ത്രി തയാറാവുകയോ, ഏതെങ്കിലും മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തുകയോ ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയോടു ഹാജരാകാൻ നിർദേശിക്കുന്നതുവരെ ആദ്യത്തെ കത്തുകൾക്കു മറുപടി നൽകിയില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.

‘എന്റെ കത്തുകളോടു മുഖ്യമന്ത്രി പ്രതികരിക്കാതെ വന്നതോടെയാണു ചീഫ് സെക്രട്ടറിയിൽനിന്നു നേരിട്ടു കാര്യങ്ങളറിയാൻ തീരുമാനിച്ചത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യം ഒരു സാധാരണ ഭരണകാര്യമല്ല. ഇങ്ങനെയൊരു കാര്യത്തിൽ രാഷ്ട്രപതിയെ വിവരമറിയിക്കുകയെന്നത് എന്റെ ചുമതലയാണ്. അതിനായി വിവരം ശേഖരിക്കാനാണു ശ്രമിച്ചത്. എന്നാൽ ഉദ്യോഗസ്ഥരോട് അവരുടെ ചുമതല നിർവഹിക്കേണ്ടെന്നു നിർദേശിച്ചതിലൂടെ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയുണ്ടായി– കത്തിൽ പറയുന്നു.

English Summary:

Kerala Governor, CM Clash Escalates: Scathing Letter Alleges Cover-Up in Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com