ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒന്നിനു 18 വയസ്സു തികഞ്ഞവരെ ചേർത്താണു കരട് പട്ടിക തയാറാക്കുന്നത്. ഇതിന്മേലുള്ള ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും. കേരളത്തിൽ ഇനിമുതൽ ഇലക്ടറൽ റജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാർക്കു പകരം ഡപ്യൂട്ടി കലക്ടർമാർക്കു ചുമതല നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു തീരുമാനം.

ഉപതിരഞ്ഞെടുപ്പിന് ഏതു പട്ടിക?കമ്മിഷൻ തീരുമാനിക്കും

ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനാകും തീരുമാനിക്കുക. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപുവരെ പട്ടികയിൽ പേരു ചേർക്കാം.

English Summary:

Draft voter list will be published on October 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com