ADVERTISEMENT

ആലപ്പുഴ∙ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്നു കായലിൽ വീണ് യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരത്താനം ഓമല്ലൂ‍ർ മാച്ചേരി പാറയിൽ രാജീവ് രാഘവൻ (40) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണ് പത്തംഗ സംഘത്തിനൊപ്പം യുവാവ് ഹൗസ് ബോട്ടിൽ കായൽ സവാരിക്കെത്തിയത്. പുന്നമട ഫിനിഷിങ് പോയിന്റിന് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിലാണ് ഇവർ രാത്രി  താമസിച്ചത്. 

  രാവിലെ ഒൻപതോടെ കായൽയാത്ര ആരംഭിക്കാനിരിക്കെയാണ് രാജീവിനെ കാണാത്തത് ശ്രദ്ധയിൽപെട്ടത്. സംസ്കാരം ഇന്നു 4ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജിനി. മക്കൾ: നിരഞ്ജന, നിവേദ്യ. 

English Summary:

Youth died after falling from houseboat to lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com