ADVERTISEMENT

കാട്ടാക്കട (തിരുവനന്തപുരം)∙ ആവോളം സ്നേഹവും അതിലേറെ കരുതലും ലഭിച്ചപ്പോൾ വൈകല്യം തട്ടിമാറ്റി അലൻ കുതിച്ചു. അമ്മയുടെ നിശ്ചയദാർഢ്യവും അധ്യാപകരുടെ കരുതലും  ചേർന്നപ്പോൾ അലൻ ജോസഫ് (21) നേടിയത് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം . ഇന്നു ബിരുദസമർപ്പണം  നടക്കുമ്പോൾ അപൂർവമായ നേട്ടത്തിനുടമയാവുകയാണ് ചങ്ങനാശേരി സ്വദേശിയായ കുറ്റിച്ചൽ ലൂർദ്മാതാ കോളജിലെ അലൻ ജോസഫ്. 

ഭിന്നശേഷിയുള്ളതിനാൽ  ലഭിക്കുമായിരുന്ന ‘സ്ക്രൈബ്’ സംവിധാനം ഒരു പരീക്ഷയ്ക്കും അലൻ ഉപയോഗിച്ചില്ല. ഇഷ്ട വിഷയത്തിൽ നേടിയ ബിരുദത്തിൽ അലൻ മുത്തമിടുമ്പോൾ അത് അമ്മ റിൻസി ജോസഫിന്റെ പോരാട്ടത്തിന്റെ വിജയം കൂടിയാവുന്നു.  അലൻ ജോസഫിന്റെ പോരാട്ടത്തിന്റെ കഥ മലയാള മനോരമ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചിരുന്നു. 

ആദ്യ സെമസ്റ്ററിൽ മകന്റെ ക്ലാസിൽ  പിന്നിലിരിപ്പുണ്ടായിരുന്നു അമ്മ. 2 മാസം കഴിഞ്ഞപ്പോൾ അലൻ തന്നെ പറഞ്ഞു അമ്മ ക്ലാസിലേക്കു വരേണ്ട എന്ന്. പക്ഷേ, റിൻസി ക്യാംപസിൽ തുടർന്നും പോയി, മകന്റെ പാഠങ്ങൾ കുറിപ്പുകളും സ്ലൈഡുകളുമാക്കി മാറ്റി. ഓരോ ചേരുവകൾ തയാറാക്കുമ്പോഴും അലനു കരുത്തായി  ഷിബു, ജോജി പോൾ തുടങ്ങിയ  അധ്യാപകരും കൂടെയുണ്ടായിരുന്നു.   

ഒരുപാട് പേരുടെ കരുതലും സ്നേഹവും നിറഞ്ഞ പാചകശാലയിൽ നിന്ന് അലൻ ബിരുദമെടുത്തു പുറത്തു വരുമ്പോൾ,  ഒപ്പം നിന്ന കോളജ് മാനേജ്മെന്റിനും അഭിമാനിക്കാം. ഭിന്നശേഷി നേരിടുന്ന കുട്ടികളെ അവഗണിക്കാതെ, അവസരം നൽകിയാൽ ഒന്നും  അസാധ്യമല്ലെന്ന സന്ദേശമാണ് അലനിലൂടെ കോളജ് നൽകുന്നത്.

English Summary:

Allen Joseph's achievement of graduation beyond limitations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com