ADVERTISEMENT

ചേവായൂർ (കോഴിക്കോട്) ∙ ഫുട്ബോൾ പരിശീലനത്തിനിടെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച ഗോകുലം എഫ്‌സി ഫുട്ബോൾ താരം ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരി (19) മരിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.

മണ്ണഞ്ചേരി പഞ്ചായത്ത് മുൻ അംഗം സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. വ്യാഴാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു പരിശീലനത്തിനിറങ്ങിയിരുന്നു. 

 കുട്ടികളോടൊപ്പം പരിശീലനം നടത്തുമ്പോൾ അസ്വാസ്ഥ്യമുണ്ടായതിനാൽ  മൈതാനത്തിനു പുറത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ കാഴ്ച കുറയുന്നതായി ഗൗരി സഹപാഠികളോടു പറഞ്ഞു. ക്ഷീണം കൂടിയതോടെ  നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.  സഹോദരൻ: നിരഞ്ജൻ.

English Summary:

Female footballer dies during training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com