ADVERTISEMENT

അഗളി (പാലക്കാട്) ∙ അട്ടപ്പാടി ട്രൈബൽ താലൂക്ക് സർവേയർ ഹസ്കർ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കള്ളമല വില്ലേജിന്റെ ചുമതലയുള്ള സർവേയർ കുക്കംപാളയത്തെ താമസ സ്ഥലത്ത് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

കള്ളമല വില്ലേജിൽ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷയിൽ അനുകൂല നടപടിക്കാണു മേലേ കണ്ടിയൂർ സ്വദേശി പി.സി.ജോസിനോട്  കൈക്കൂലി ആവശ്യപ്പെട്ടത്. ജോസിന്റെ പരാതിയിൽ പാലക്കാട് വിജിലൻസ് യൂണിറ്റ് അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 7.30ന് ഹസ്കർ ഖാൻ താമസിക്കുന്ന വാടകവീടിനു മുൻവശത്ത് ജോസിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരായ മരാമത്ത് വകുപ്പിലെ അസി. എക്സി. എൻജിനീയർ എം.റസാക്ക്, ഡിവിഷനൽ അക്കൗണ്ടന്റ് ശശികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീനാണ് അറസ്റ്റ് ചെയ്തത്.

English Summary:

Tribal surveyor arrested for bribery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com