ADVERTISEMENT

കോഴിക്കോട് ∙ കടപ്പുറത്തു വന്നിരുന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ആർക്കാണ് പറയാൻ പറ്റുക? പോളണ്ടിനെക്കുറിച്ച് പലതും പറയാനുണ്ട്. സാഹിത്യസമ്പന്നമായ പോളിഷ് ഭാഷാ വിശേഷങ്ങൾ പങ്കുവയ്ക്കാൻ 2 പ്രധാന എഴുത്തുകാരാണ് മലയാള മനോരമ ഹോർത്തൂസ് കലാ സാഹിത്യോത്സവത്തിൽ എത്തുന്നത്.

പോളിഷ് നോവലിസ്റ്റും സാഹിത്യചരിത്രകാരനുമായ മരെക്ക് ബെയിൻസിക്, നോവലിസ്റ്റും നാടകകൃത്തുമായ ദൊറോത്ത മസ്‌ലോസ്ക എന്നിവരാണ് ഹോർത്തൂസിൽ അതിഥികളായെത്തുന്നത്. 1994ൽ പുറത്തിറങ്ങിയ ബെയിൻസിക്കന്റെ ആദ്യ നോവലായ ‘ടെർമിനൽ’ മുതൽ അദ്ദേഹത്തിന്റെ തത്വചിന്താപരമായ രചനാശൈലി ചർച്ചയായിരുന്നു. 

manorama-hortus-logo

2012ൽ ‘ബുക്ക് ഓഫ് ഫെയ്സസ്’ എന്ന കൃതിക്ക് പോളണ്ടിലെ ഉന്നത സാഹിത്യ ബഹുമതിയായ നൈക്ക് അവാർഡ് ലഭിച്ചു. മിലൻ കുന്ദേര,റോളണ്ട് ബാർത്ത് എന്നിവരുടെ കൃതികളുടെ പോളിഷ് വിവർത്തനങ്ങളും നിർവഹിച്ചു. കൃതികൾ ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, റഷ്യൻ, ബൾഗേറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ദൊറോത്ത മസ‌്‌ലോസ്ക നവീന എഴുത്തുരീതിയും ഭാഷാശൈലിയും കൊണ്ടു ശ്രദ്ധേയയാണ്. 2002ൽ 19 വയസ്സിൽ എഴുതിയ ആദ്യ നോവലായ ‘സ്നോ വൈറ്റ്, റഷ്യൻ റെഡ്’ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇംഗ്ലിഷിലേക്കും യൂറോപ്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവലായ ‘ദി ക്വീൻസ് പീക്കോക്ക്’ നൈക്ക് അവാർഡ് നേടി. പോളിഷ് നാടകത്തിലും സംഗീതത്തിലും ശ്രദ്ധേയമായ സാന്നിധ്യമാണ്.

റജിസ്റ്റർ ചെയ്യാം

മനോരമ ഹോർത്തൂസിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കാനും സമയവിവരങ്ങൾ കൃത്യമായി അറിയാനും മനോരമ ഹോർത്തൂസ് വെബ്സൈറ്റ് സന്ദർശിക്കാം.

English Summary:

Two writers to talk about Poland in Manorama Hortus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com