ADVERTISEMENT

പത്തനംതിട്ട ∙ മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം തനിക്കു പരാതി നൽകിയാൽ, ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെ കണ്ടു. 

കുടുംബത്തിന് നാഥനെയാണ് നഷ്ടപ്പെട്ടത്. എല്ലാവരും വലിയ സങ്കടത്തിലാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. കുടുംബത്തിന് പിന്തുണയാണ് ഇപ്പോൾ വേണ്ടതെന്നും ആശ്വസിപ്പിക്കാനാണെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം കാര്യക്ഷമം: സ്പീക്കർ

പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ നിയമസഭയുടെ അനുശോചനം സ്പീക്കർ അറിയിച്ചു. 

English Summary:

ADM Naveen Babu death: Will intervene if complaint is filed said Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com