‘ഓർത്തഡോക്‌സ് വിഭാഗത്തിന്റെത് സഭാന്തരീക്ഷം കൂടുതൽ കലുഷിതമാക്കാനുള്ള ഗൂഢശ്രമം’: യാക്കോബായ സഭ
Mail This Article
പുത്തൻകുരിശ്∙ നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണാനും പള്ളികളിലെ കലാപാന്തരീക്ഷത്തിന് അറുതി വരുത്തുവാനും കേരള സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ ഓർത്തഡോക്‌സ് സഭ വെല്ലുവിളിക്കുകയാണെന്ന് യാക്കോബായ സഭ.
സഭാന്തരീക്ഷം കൂടുതൽ കലുഷിതമാക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുമുള്ള ഗൂഢശ്രമമായി മാത്രമേ ഇതിനെ കാണുവാൻ കഴിയൂ.
തിരഞ്ഞെടുപ്പു കാലത്ത് പള്ളികളിൽ സംഘർഷം ഉണ്ടാക്കി സർക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനാണ് ഓർത്തഡോക്‌സ് സഭ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങളെ യാക്കോബായ സഭ എതിർക്കുമെന്നും സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി.മാത്യു എന്നിവർ പറഞ്ഞു.
ഒട്ടേറെ തവണ മുഖ്യമന്ത്രി വിളിച്ചുചേർത്ത സമാധാന ശ്രമങ്ങളെ തുരങ്കം വച്ചവരാണ് ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നതെന്നും സർക്കാരിന്റെ നിഷ്പക്ഷ നിലപാടുകളെ യാക്കോബായ സഭ എക്കാലവും പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു.