ADVERTISEMENT

കോട്ടയം ∙ രാഷ്ട്രീയലാഭത്തിനു സഭാതർക്കം നിലനിർത്തേണ്ടതു ചിലരുടെ ആവശ്യമാണെന്നും സർക്കാർ നേരിടുന്ന പ്രശ്നങ്ങളെ മറയ്ക്കാൻ സഭാതർക്കത്തെ ഉപയോഗിക്കുന്നതായും ഓർത്തഡോക്സ് സഭ. സർക്കാർ, ശൈലി തിരുത്തണമെന്നും സഭയ്ക്ക് അവകാശപ്പെട്ടതു നൽകണമെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ എന്നിവർ ആവശ്യപ്പെട്ടു.

സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. കോടതി വിധികൾക്കെതിരെ പഴുതു കണ്ടെത്താൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുനഃപരിശോധിക്കണം. കളിയിൽ മത്സരം നിയന്ത്രിക്കേണ്ട റഫറി ഗോളടിക്കുന്ന രീതിയാണു നടക്കുന്നത്. 

ചർച്ചകളിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് നിങ്ങൾ കേസിനു പോകരുതെന്നാണ്. എന്നാൽ സർക്കാർ കേസിനു പോകുകയും പക്ഷപാതപരമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്താനാണു സർക്കാർ ശ്രമം. സമാധാന അന്തരീക്ഷത്തിനുള്ള നിർദേശങ്ങൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു പ്രതികരണം ഉണ്ടായിട്ടില്ലെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി.

English Summary:

Orthodox Church criticised government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com