നാടൻതോക്കും എകെ 47നും കാണാം; ചങ്ങനാശേരി പൊലീസ് ക്ഷണിക്കുന്നു
Mail This Article
×
ചങ്ങനാശേരി ∙ കൗതുകക്കാഴ്ചകളുമായി ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ തുടങ്ങിയ പ്രദർശനം നാളെ സമാപിക്കും. പുതിയതും പഴയതുമായ വിവിധതരത്തിലുള്ള റൈഫിളുകളും കൈത്തോക്കുകളും മുതൽ നാടൻതോക്കും എകെ 47 തോക്കും പ്രദർശനത്തിലുണ്ട്. എകെ 47 ഉൾപ്പെടെയുള്ളവ ലോഡ് ചെയ്യുന്ന രീതി ഉദ്യോഗസ്ഥർ വിവരിക്കും. രാവിലെ 9 മുതൽ രാത്രി 7 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.
പൊലീസിന്റെ ശാസ്ത്രീയ തെളിവെടുപ്പുരീതിയെപ്പറ്റി മനസ്സിലാക്കാം. ശേഖരിക്കുന്ന തെളിവുകൾ സൂക്ഷിക്കുന്ന എവിഡൻസ് ബാഗ് കാണാം. ടിയർ ഗ്യാസ് ഷെൽ, വയർലെസ് സംവിധാനം, വെടിയുണ്ട, ഗ്രനേഡുകൾ, വിവിധയിനം ലാത്തികൾ, വിവിധ പൊലീസ് തൊപ്പികൾ, കൈവിലങ്ങ്, ഷീൽഡുകൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിലുണ്ട്.
English Summary:
Police invites to visit gun exhibition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.