ADVERTISEMENT

ഒരു കാര്യം ചെയ്താൽ സന്തോഷം കിട്ടുന്നില്ലെങ്കിൽ അക്കാര്യം ചെയ്യാൻ പോകരുതെന്നേ ഞാൻ പറയൂ. കാലിനടിയിൽനിന്നു മണ്ണൊലിച്ചു പോയാലും ഇഷ്ടമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയും വേണം. മുന്തിയ ബ്രാൻഡ്, കാർ എന്നിങ്ങനെ ഒരു നടന് ‘അപ്പിയറൻസ്’ ഒരു ഘടകമാണോ എന്നു ചോദിച്ചാൽ , അതു നമുക്കു സന്തോഷം തരുന്നെങ്കിൽ ആവാം എന്നാണ് എന്റെ അഭിപ്രായം. ഒരു കഥാപാത്രം വരുമ്പോൾ ‘ഇതു പൊളിക്കാം’ എന്നു തോന്നുന്നത് ചിലപ്പോൾ അത്തരം കഥാപാത്രങ്ങൾ പരിചിതമായതുകൊണ്ട് ആവാം.  സ്റ്റാർഡം ഒരർഥത്തിൽ നല്ലതാണ്. എന്നെ വച്ചൊരു സംവിധായകൻ പ്രേക്ഷകനോടു കഥ പറയുമ്പോൾ, അതു കേൾക്കാനുള്ള ആളുകളുടെ എണ്ണം വലുതായാൽ അത്രയും പേരിലേക്ക് ആ കഥ എത്തും. അതുകൊണ്ട് പറ്റുന്നത്രയും വലിയ സ്റ്റാർ ആകണം എന്നതിൽ ഒരാശയക്കുഴപ്പവുമില്ല. -റോഷൻ മാത്യു(നടൻ)

English Summary:

Roshan Mathew about stardom appearance at manorama hortus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com