ADVERTISEMENT

വനിതകളുടെ ക്ഷേമം ഉറപ്പാക്കണമെങ്കിൽ വനിതാ മുഖ്യമന്ത്രിതന്നെ വേണമെന്നില്ലെന്ന് കെ.കെ.ശൈലജ എംഎൽഎ. എന്നാൽ, സാഹചര്യം വന്നാൽ വനിതയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയുമെന്നും മനോരമ ഹോർത്തൂസിൽ ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന സംവാദത്തിൽ വ്യക്തമാക്കി. എത്രയോ നൂറ്റാണ്ടായി സ്ത്രീകളെ സമൂഹം അടിച്ചമർത്തുകയാണ്.   എല്ലാ മതവിഭാഗങ്ങളിലും ആഴത്തിൽ വേരോടിയ ആശയമാണിത്; ഏറ്റക്കുറച്ചിലുകൾ മാത്രമേയുള്ളൂ. ആണിനെപ്പോലെ നന്നായി എന്ന് ഒരിക്കൽ നിയമസഭയിൽ ഒരാൾ പറഞ്ഞപ്പോൾ ‘പെണ്ണിനെന്താ കുഴപ്പം’ എന്നു ചോദിച്ച് എതിർത്തിട്ടുണ്ട്. ആ നിലപാട് തന്നെയാണ് എക്കാലവും.

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കരുതി ഉപയോഗിച്ചു വലിച്ചെറിയണമെന്ന മനോഭാവമുള്ളവർ ഇപ്പോഴുമുണ്ട്. അതിന്റെ ഭാഗമായാണു ചില വാക്കുകൾ പ്രയോഗിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ‘ഒറ്റ തന്തയ്ക്ക്’ എന്ന പ്രയോഗവും അക്കൂട്ടത്തിൽ വരുന്നതാണ്.  രാഷ്ട്രീയ പ്രവർത്തകർ പദപ്രയോഗങ്ങളിൽ സൂക്ഷ്മത പുലർത്തണം. തെറ്റു പറ്റിയാൽ അതു സമ്മതിക്കാനുള്ള സൻമനസ്സെങ്കിലും കാണിക്കണം. പ്രത്യയശാസ്ത്രം ഒരാളിലും ബലമായി അടിച്ചേൽപിക്കരുത്. ഏതു പ്രത്യയശാസ്ത്രം സ്വീകരിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്.  മുഷ്കിന്റെ രാഷ്്ട്രീയം വേണ്ടെന്നും വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളതാണെന്നും മനോരമ ചീഫ് റിപ്പോർട്ടർ കെ.പി.സഫീനയുമായുള്ള സംഭാഷണത്തിൽ കെ.കെ.ശൈലജ പറഞ്ഞു. 

manorama-hortus-logo
English Summary:

KK Shailaja speaks at Manorama Hortus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com