ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോയാൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിരന്തര സമ്മർദത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ മനംമാറ്റം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലുണ്ടോയെന്നു സംശയിക്കുന്നു.

പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷകരമായ പദ്ധതിയുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ ലക്ഷ്യം കമ്മിഷനാണെന്നും ഹസൻ പറഞ്ഞു.

സിൽവർലൈൻ നടപ്പാക്കുന്നവർക്ക് വോട്ടില്ലെന്ന് ജനകീയ സമിതി

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക അവസ്ഥയ്ക്കു യോജിക്കാത്ത പദ്ധതിയാണിത്. സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു വോട്ടില്ലെന്ന മുൻ നിലപാടു തന്നെ ഉപതിരഞ്ഞെടുപ്പുകളിലും സ്വീകരിക്കുമെന്നും ‌ജനകീയസമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ പറഞ്ഞു.

English Summary:

Silver Line Project: UDF will start agitation says MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com