ADVERTISEMENT

പാലക്കാട് ∙ കെപിഎം റീജൻസി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നാൽ കാര്യങ്ങൾ വ്യക്തമാകുമെന്നു സിപിഎം അവകാശപ്പെട്ടെങ്കിലും പണം കടത്തിയെന്നു തെളിയിക്കുന്ന ഒന്നും അതിൽ ഉണ്ടായിരുന്നില്ല.

കൊണ്ടുവന്ന നീലബാഗിൽ വസ്ത്രങ്ങളായിരുന്നെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം പണം കൊണ്ടുവന്നുവെന്നു പറയുന്ന ട്രോളി ബാഗുമായി ഫെനി നൈനാൻ മുറിയിൽ ചെലവഴിച്ചതു 48 സെക്കൻഡ് മാത്രം. 

10.42നാണു ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്നത്. 10.54നു മുറിയിലേക്കു കയറി. 48 സെക്കൻഡിനുശേഷം പുറത്തെത്തുന്നു. മുറിയിൽ പണം എത്തിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം, 48 സെക്കൻഡിൽ ബാഗ് തുറക്കാൻ പോലും ആകില്ലല്ലോ എന്നാണു കോൺഗ്രസ് നേതാക്കളുടെ വാദം. പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്നിവർ ഉണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ആണ് പെട്ടികൊണ്ടുവരുന്നത്. രാഹുൽ പിൻവാതിലിലൂടെ പുറത്തുപോയെന്ന് സിപിഎം അവകാശപ്പെട്ടെങ്കിലും രാഹുൽ മുൻവാതിലിലൂടെയാണ് പുറത്തുകടക്കുന്നത്.

English Summary:

CCTV footage could not prove CPM's allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com