ADVERTISEMENT

ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടുകൾ സംബന്ധിച്ച കേസിൽ രേഖകൾ കൈമാറാനാകില്ലെന്നു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു.

എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡിസംബർ 4ന് പരിഗണിക്കാൻ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് മാറ്റി. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്എഫ്ഐഒയ്ക്കു 10 ദിവസം സമയം അനുവദിച്ചു. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ നൽകിയ ഹർജിയും അന്നു പരിഗണിക്കും.

English Summary:

Exalogic case: Documents cannot be handed over said CMRL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com