മാലിന്യ സംസ്കരണം: മികവ് വിലയിരുത്താൻ റേറ്റിങ്
Mail This Article
തിരുവനന്തപുരം ∙ മാലിന്യ സംസ്കരണത്തിലെ പ്രവർത്തന മികവിന് റസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രികൾ, അങ്കണവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ആർടിസി ബസ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർക്കാർ റേറ്റിങ് ഏർപ്പെടുത്തുന്നു. ‘ഗ്രീൻ ലീഫ് റേറ്റിങ് ’ എന്നാണു പേര്. വിലയിരുത്തലിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.
ആകെ 200 മാർക്കാണ്. ശുചിമുറി മാലിന്യസംസ്കരണം (50), ശുചിമുറി (40), മലിനജല സംസ്കരണം (50), ഖരമാലിന്യ സംസ്കരണം (40), ഹരിതചട്ട, മാലിന്യനിർമാർജന വിജ്ഞാന വ്യാപനം (20) എന്നിങ്ങനെയാണ് മാർക്ക്. സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്വയം വിവരം അറിയിക്കാം. ശുചിത്വ മിഷന്റെ ഏജൻസികൾ നേരിട്ട് പരിശോധിക്കും. തെറ്റായ വിവരം നൽകിയവർക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകുമെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് അറിയിച്ചു.