വന്ദേഭാരതിലെ മോശം ഭക്ഷണം: പരാതിപ്പെടാത്തത് പഴുതാക്കി റെയിൽവേയുടെ ന്യായീകരണം
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം സംബന്ധിച്ചു പരാതികളില്ലെന്നു റെയിൽവേ. യാത്രക്കാർ രേഖാമൂലം പരാതി നൽകാത്തതാണു റെയിൽവേക്ക് രക്ഷ. റെയിൽ മദദ് പോർട്ടൽ (www.railmadad.indianrailways.gov.in), മൊബൈൽ ആപ്്, ട്രെയിനിലെ കേറ്ററിങ് സൂപ്പർവൈസറുടെ റജിസ്റ്റർ എന്നിവ വഴി പരാതി നൽകാം. റെയിൽവേ ബോർഡ് നേരിട്ടാണു മിക്ക കേറ്ററിങ് കരാറുകളും നൽകുന്നത്. രാജ്യത്തെ പ്രധാന ട്രെയിനുകളിലെ കരാർ ഡൽഹി ആസ്ഥാനമായ കമ്പനിക്കും അതിന്റെ ബെനാമികൾക്കുമാണെന്ന് ആക്ഷേപമുണ്ട്. കരാറുകാരെ നിയന്ത്രിക്കുന്നതിൽ ഡിവിഷനുകൾക്കും സോണുകൾക്കും ഇതാണ് പരിമിതി.
വന്ദേഭാരതിൽ വാഷ് ബേസിൻ ശുചിമുറികൾക്കു പുറത്താക്കണമെന്ന് ആവശ്യമുണ്ട്. കൈ കഴുകാൻ ശുചിമുറിയിൽ കയറാൻ ഊഴം കാത്തു നിൽക്കേണ്ട ഗതികേടാണ്. രാത്രി ചെയർകാർ വന്ദേഭാരത് ഓടിക്കാൻ കഴിയില്ലെന്ന നിബന്ധന പിൻവലിക്കണമെന്നും ആവശ്യമുണ്ട്. വിമാനത്തിൽ മണിക്കൂറുകൾ ഇരുന്നു യാത്ര ചെയ്യുന്നത് അവർ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ പ്രധാന തടസ്സം ബെംഗളൂരുവിൽ നിന്നു രാത്രി തിരികെ ഓടിക്കാൻ കഴിയില്ലെന്ന നിബന്ധനയായിരുന്നു.