ഇന്ന് 2–3 ഡിഗ്രി ചൂട് ഉയരും
![wayanad-summer-temperature wayanad-summer-temperature](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2022/4/30/wayanad-summer-temperature.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കനത്ത ചൂട് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കൂടിയ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ 11 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കേണ്ടതാണ്. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.