ADVERTISEMENT

കൊച്ചി ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി മാത്രമാണു പ്രതിയെന്നു കരുതുന്നില്ലെന്നും വർഷം എത്ര കഴിഞ്ഞാലും സത്യം തെളിയുമെന്നും റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്. കുടുംബത്തില്‍ നടന്ന മരണങ്ങളില്‍ സംശയം തോന്നിയിരുന്നു. ഇപ്പോൾ സത്യം തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നന്ദിയുണ്ടെന്നും റെഞ്ചി പറഞ്ഞു.

‘സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പിതാവിന്‍റെ സ്വത്ത് മക്കള്‍ക്ക് തുല്യമായി കിട്ടുന്നതാണ്. അതില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. തെറ്റിദ്ധാരണ തിരുത്താനാണു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത്. അമ്മ മരിച്ച ശേഷം റോയ് മാനസികമായി തകർന്നിരുന്നു. അച്ഛനും സഹോദരനും മരിക്കുമ്പോൾ താൻ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു.

റോയ് മരിച്ച ശേഷം താനും സഹോദരൻ റോജോയും സ്വത്ത് കൈക്കലാക്കാൻ വേണ്ടി കേസ് നൽകിയതായി ആരോപണം ഉയർന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കൾക്കുള്ളതു തന്നെയാണെന്നാണ് അവരോട് പറയാനുള്ളത്. ജോളിയുടെ കയ്യിലുണ്ടായിരുന്ന ഒസ്യത്ത് വ്യാജമായിരുന്നു. തിരുത്തൽ നടന്നിരുന്നു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോൾ ഞെട്ടി. വ്യാജ ഒസ്യത്ത് തയാറാക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചെന്നു സംശയിക്കുന്നു. 2008ൽ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നതു റോയ് തോമസാണ്.

koodathai murder
മാധ്യമങ്ങളോടു സംസാരിക്കുന്ന റോമോയും റെഞ്ചി തോമസും. ചിത്രം: റോബർട്ട് വിനോദ്

കേസില്‍ ഇപ്പോള്‍ പിടിയിലായവര്‍ക്കു പുറമെ മറ്റൊരാള്‍ കൂടെയുണ്ടെന്നു സംശയിക്കുന്നു. ആളുടെ വിവരമോ കൂടുതല്‍ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ല. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയില്‍ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ. റോയ് മരിച്ച സമയത്ത് എന്‍ഐടിയില്‍നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. അവിടെ നിന്ന് പിരിച്ച്‌ വിട്ടു എന്നായിരുന്നു ജോളി പറഞ്ഞത്. അപ്പോഴാണു ജോളിയുടെ ജോലിയെക്കുറിച്ചു സംശയമുണ്ടായത്’– റെ‍ഞ്ചി പറഞ്ഞു.

English Summary: Roy Thomas's sister on Koodathai Murder Case

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com