ജോളിയെ തളളി ഷാജു; സിലിയുടെ സ്വര്‍ണം നൽകിയില്ലെന്നും മൊഴി
Mail This Article
കോഴിക്കോട് ∙ മകളുടെയും ഭാര്യ സിലിയുടെയും കൊലപാതകം തന്റെ അറിവോടെയെന്ന ജോളിയുടെ വാക്കുകള്‍ തന്നെ കുരുക്കാനാണെന്ന് ഭര്‍ത്താവ് ഷാജു. ആശുപത്രി ജീവനക്കാര്‍ കൈമാറിയ സിലിയുടെ സ്വര്‍ണം ജോളി തനിക്ക് നല്‍കിയിട്ടില്ലെന്നും ഷാജു അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി.
എന്‍ഐടിയില്‍ താന്‍ എത്താതിരിക്കാന്‍ ജോളി തന്ത്രപൂര്‍വം ശ്രമിച്ചു. താന്‍ മദ്യപിക്കാറില്ല. ജോളി മദ്യപിച്ചിരുന്നതായി അറിയില്ലെന്നും ഷാജു മൊഴി നൽകിയതായാണ് സൂചന.
2016 ല്‍ ജോളിയില്‍ നിന്ന് എട്ടേകാല്‍ പവന്‍ സ്വര്‍ണം വാങ്ങി സ്വകാര്യ ബാങ്കില്‍ പണയം വച്ചിരുന്നതായി സുഹൃത്ത് ജോണ്‍സണ്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് സിലിയുടെ സ്വര്‍ണമാണോ എന്ന് അന്വേഷണസംഘം പരിശോധിക്കും.
അതേസമയം ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വെളുത്തപൊടി കണ്ടെടുത്തു. കാറും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. സിലി വധക്കേസിൽ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു.
English Summary: Koodathai shaju rejects allegations by jolly