ADVERTISEMENT

ന്യൂഡൽഹി ∙ ചാന്ദ്നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ എഎപി എംഎൽഎയുമായ അൽക്ക ലാംബ എഎപി പ്രവർത്തകനെ പോളിങ് ബൂത്തിൽ തല്ലാൻ ഒരുങ്ങി. മകനെ കുറിച്ചുള്ള സംസാരത്തിൽ പ്രകോപിതയായാണ് അൽക്ക ഇയാളെ തല്ലാൻ ഒരുങ്ങിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

വോട്ടെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും എഎപി പ്രവർത്തകനെ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു. എഎപി പ്രവർത്തകനെതിരെ അൽക്ക ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ചെയ്ത ശേഷമാണ് മടങ്ങിയത്. അൽക്കയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

ചാന്ദ്നി ചൗക്കിലെ എഎപി എംഎൽഎ ആയിരുന്ന അൽക്ക, അരവിന്ദ് കേജ്‌രിവാളുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയത്. എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്നിയാണ് ഇത്തവണ ചാന്ദ്നി ചൗക്കിൽ അൽക്കയുടെ എതിരാളി. ടാഗോർ ഗാർഡൻ എക്സ്റ്റൻഷനിലെ 161–ാം നമ്പർ ബൂത്തിലാണ് അൽക്ക വോട്ട് ചെയ്തത്.

English Summary: Congress candidate Alka Lamba tries to slap an AAP worker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com