ചീഫ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുന്നവരിൽ അൽകേഷ് കുമാർ ശർമ ഐഎഎസും
Mail This Article
കൊച്ചി∙ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ളവരുടെ പട്ടികയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അൽകേഷ് കുമാർ ശർമ ഐഎഎസും. ഡോ. വി.വേണു, ജി.കമലവര്‍ധന റാവു (കേന്ദ്ര ഡെപ്യൂട്ടേഷന്‍), ശാരദ മുരളീധരന്‍ എന്നിവരാണ് പുതിയതായി പട്ടികയിലുള്ള മറ്റുള്ളവർ.
കൊച്ചി മെട്രോ എംഡിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1990 ഐഎഎസ് ബാച്ചില്‍ നിന്നുള്ള ഐഎഎസ് ഓഫിസറാായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ബിരുദ, ബിരുദാനന്തര തലങ്ങളിലെ സ്വർണമെഡൽ ജേതാവാണ്.
English Summary: IAS officer Alkesh Kumar also in promotion list