അതിർത്തി കടന്ന് പാക്ക് ക്വാഡ്കോപ്റ്റർ; വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം
Mail This Article
ന്യൂഡൽഹി ∙ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ ക്വാഡ്കോപ്റ്റർ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കേരനിൽ ഞായറാഴ്ചയാണു സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് കമ്പനി ഡിജെഐ മാവിക് 2 നിർമിച്ച്, പാക്കിസ്ഥാൻ സൈന്യം ഉപയോഗിക്കുന്ന ക്വാഡ്കോപ്റ്റർ ആണിത്.
ഡ്രോണിന് സമാനമാണു പ്രവർത്തനം. ഇന്ത്യയുടെ ഭാഗത്തേക്കു കടന്നു പറക്കുകയായിരുന്ന ഉപകരണത്തെ രാവിലെ എട്ട് മണിയോടെയാണു വെടിവച്ചിട്ടത്. ഇന്ത്യയുടെ പ്രദേശത്തേക്കു ഭീകരരെ അയക്കാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ തുടരുകയാണെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ അടുത്തിടെ പ്രതികരിച്ചിരുന്നു. മഞ്ഞുവീഴ്ച വർധിക്കിന്നതിനു മുന്നേ ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുകയാണു പാക്ക് ലക്ഷ്യം.
English Summary: Indian Army shoots down Pakistani quadcopter at LoC