ADVERTISEMENT

തിരുവനന്തപുരം ∙‘‘പാപ്പാ എന്നായിരുന്നു ഞാൻ വിളിച്ചത്. എന്നെ ബേട്ടു എന്നും. മരിച്ചിട്ട് ഒന്നര മാസമാകുന്നു. അതും 71ാം വയ‍സിൽ, അത് ഉൾക്കൊള്ളാൻ ഇപ്പോഴും ഞങ്ങൾക്കു കഴിയുന്നില്ല.’’ കോൺഗ്രസിന്റെ നട്ടെല്ലായിരുന്ന അഹമ്മദ് പട്ടേലിനെ മകൾ മുംതാസ് ഓർത്തു.

ആശുപത്രിക്കിടക്കയിൽ പോലും അദ്ദേഹം തിരക്കുകൾ‍ക്ക് നടുവിലായിരുന്നു. വിളിക്കുന്ന കർഷകരെയും പാർട്ടി പ്രവർത്തകരെയും അപ്പോഴും ഒഴിവാക്കിയില്ല. നിരാശപ്പെടുത്തിയില്ല.  90 ‍ക‍ളിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ  നേടിയത് പാർട്ടിക്കുള്ളിലെ ജനസമ്മതി‍ക്ക് ഉദാഹരണമാണ്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആയിരക്കണക്കിന് കർഷകരും പ്രവർത്തകരുമാണ് പുറത്ത് തടിച്ചു കൂടിയത്. 

കർഷക കുടുംബത്തിലെ ബാല്യകാല ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് അദ്ദേഹം പറയുമായിരുന്നു. ഗ്രാമ പ്രമുഖാ‍യിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 26–ാം വയസ്സിൽ ‍ഭബ‍റൂച്ചിൽനിന്ന് ലോക്സഭയിൽ എത്തിയതോടെ, ഗുജറാ‍ത്തല്ല തന്റെ തട്ടകം ഡൽഹിയാണെ‍ന്നു തിരിച്ചറിഞ്ഞു.  ഇന്ദിരാ ഗാന്ധിയാണ് അദ്ദേഹത്തിലെ രാഷ്ട്രീ‍യക്കാരനെ കണ്ടെത്തിയതും വളർത്തിയതും. ഇന്ദിരയ്ക്ക് പ്രിയപ്പെട്ടവ‍നായതോടെ അദ്ദേഹം ജീവിതം പാർട്ടിക്കായി ഉഴിഞ്ഞു വച്ചു.

അഹമ്മദ് പട്ടേൽ
അഹമ്മദ് പട്ടേൽ (ഫയൽ ചിത്രം)

പിന്നീട് രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായി. രണ്ടു തവണ കൂടി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ആറു തവണ രാജ്യസഭാംഗമായി. മൂന്നു തവണ പാർട്ടിയുടെ ട്രഷററായി. സോണിയ ഗാന്ധിയുടെ കയ്യെഴുത്തു കുറിപ്പുകൾ ഏറ്റവും കൂടുതൽ കിട്ടിയിട്ടുള്ളത് അദ്ദേഹത്തിനായിരുന്നു. കുടുംബത്തിനു പുറത്ത് സോണിയയുടെ ഏറ്റവും വിശ്വസ്തനായിരുന്നു.

പാർട്ടിയുടെ ഐക്യത്തിനായിരുന്നു അദ്ദേഹം നിലകൊണ്ടത്. കേരളം, ഏറെ പ്രിയപ്പെട്ടതായിരുന്നു. കെ. കരുണാകരനും എ.കെ. ആന്റ‍ണിയും മറ്റുമായി  ഉറ്റ ബന്ധമുണ്ടായിരുന്നു. ഞങ്ങൾ മക്കൾ രണ്ടു പേരും പാർട്ടി അംഗങ്ങളല്ല. പൊളിറ്റിക്സിനുള്ളിൽ പൊളിട്രിക്സുണ്ടെന്നും അതു ഞങ്ങൾക്കു പറ്റിയ‍തല്ലെന്നും അദ്ദേഹം ഉപദേശിച്ചു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കുറച്ചു സമയമേ കിട്ടുന്നുള്ള എന്നതിൽ അദ്ദേഹത്തിന് നിരാ‍ശയുണ്ടായിരുന്നു. രാഷ്ട്രീയക്കാരനായില്ലെങ്കിൽ ക്രിക്കറ്റിൽ ഒരു കൈ നോക്കുമായിരുന്നുവെന്ന് പാപ്പാ പറയുമായിരുന്നു. ക്രിക്കറ്റിനെ അത്രമേൽ ഇഷ്ടമായിരുന്നു.’’

Englidh Summary: Mumthas on Congress Leader Ahmed Patel's memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com