റിപ്പബ്ലിക് ദിനം: കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി
Mail This Article
കൊച്ചി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷാ ക്രമീകരണം. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്. സന്ദർശകർക്കും വിലക്കേർപ്പെടുത്തി.
ഈ മാസം 30 വരെ സുരക്ഷാ പരിശോധനകൾ തുടരും. സിഐഎസ്എഫിന്റെ അംഗബലം ഉയർത്തി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പുള്ള ലാഡർ പോയിന്റ് ചെക്കിങ്ങും ഏർപ്പെടുത്തി. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നു സീനിയർ കമാൻഡന്റ് സിഐഎസ്‌എഫ് ഹിമാൻഷു പാണ്ഡെ നിർദേശിച്ചു.
English Summary: Security tightened at Cochin International Airport