ദേശീയ പതാകയെ അപമാനിച്ചത് ഞെട്ടിച്ചു; സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി
Mail This Article
×
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കോവിഡ് വാക്സീൻ ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് വാക്സീൻ നൽകി. മറ്റ് രാജ്യങ്ങൾക്ക് വാക്സീൻ നൽകി സഹായിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
English Summary: "India Was Saddened By Insult To Tricolour On Republic Day": PM Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.