ADVERTISEMENT

പാലക്കാട് ∙ കേ‍ാവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരേ‍ാഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശേ‍ാ‍ധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. 

അതേസമയം കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

ഇന്ന് ഉച്ചമുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശേ‍ാധിക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് വരുന്നവർ കേ‍ാവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കേ‍ായമ്പത്തൂർ കലക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും നിലവിൽ അതു നിർബന്ധമാക്കിയിട്ടില്ല.

കേ‍ായമ്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്പേ‍ാ‍സ്റ്റുകളിലും തമിഴ്നാട് ആരേ‍ാഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പെ‍ാലീസ് എന്നിവയുൾപ്പെട്ട സംഘമാണ് പരിശേ‍ാധന നടത്തുന്നുണ്ട്. കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നടപടി ബാധകമല്ല.  ഇ–പാസ് (ടിഎൻഇ–പാസ്)തമിഴ്നാട് സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നാണ് ലഭ്യമാകുക. 

English Summary : Tamil Nadu issues travel restriction for passengers from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com