തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ
![shanthakumar-neyyattinkara shanthakumar-neyyattinkara](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/7/21/shanthakumar-neyyattinkara.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ നെയ്യാറ്റിൻകര മാരായമുട്ടം പറയ്ക്കോട്ടുകോണത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍. പറയ്ക്കോട്ടുകോണം കുളത്താമൽ സ്വദേശി ശാന്തകുമാറിനെയാണ് (42) വീടിന്റെ സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന തോവോട്ടുകോണം സ്വദേശി അനിയെ മാരായമുട്ടം പൊലീസ് കസ്റ്റഡിൽ എടുത്തു.
ശാന്തകുമാറിന്റെ മുഖം ചതഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് മരണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശാന്തകുമാറിന്റെ മൃതദേഹം കിടന്നിടത്തുനിന്ന് ഒരു ബൈക്കും കണ്ടെടുത്തു. റൂറല്‍ എസ്പി എസ്.മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാരായമുട്ടം സിഐയ്ക്കാണ് അന്വേഷണ ചുമതല. ബൈക്കിന്റെ ഉടമ ലാലു ഒളിവിലാണ്.
ശാന്തകുമാര്‍ വീട് പണിയുകയായിരുന്നുവെന്നും ബാക്കി പണിക്കുളള തുക കൂട്ടുകാർക്ക് കടമായി കൊടുത്തിരുന്നുവെന്നും ശാന്തകുമാറിന്റെ അമ്മ പറഞ്ഞു. പണത്തെ ചൊല്ലി വാക്കേറ്റമുണ്ടായതായും കഴിഞ്ഞ ദിവസം കൂട്ടുകാരിൽ ഒരാൾ വീട്ടിൽ എത്തി മകനുമായി വഴക്കിട്ടെന്നും അവർ പറഞ്ഞു.
English Summary: Youth found murdered in Neyyattinkara