‘രണ്ടും ഒന്നിൽ തന്നെ’; വൈറലായി ഉത്തർപ്രദേശിലെ ശൗചാലയ നിർമാണം
Mail This Article
ബസ്തി∙ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഉത്തർപ്രദേശിലെ ശൗചാലയത്തിന്റെ ചിത്രം. ഒരു ശൗചാലയത്തിനുള്ളിൽ തന്നെ രണ്ട് ടോയ്‍ലറ്റ് സീറ്റുകളാണുള്ളത്. യാതൊരു തരത്തിലുള്ള മറയും ഇല്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തില്‍ നിന്നാണ് ശൗചാലയത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്.
10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇസ്സട്ട് ഘർ എന്ന് ടോയ്‍ലറ്റ് കോംപ്ലക്സിലാണ് വിചിത്രമായി രീതിയിൽ ശൗചാലയം നിർമിച്ചത്. ചില ശൗചാലയങ്ങൾക്ക് വാതിലും ഇല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം പറഞ്ഞു.
English Summary: Photo of public toilet in UP goes viral