നിലപാടുകളിൽ കടുപ്പം; പ്രാർഥനാഭരിതമായ ജീവിതം
Mail This Article
നിലപാടുകളിൽ കടുപ്പക്കാരനായിരുന്നെങ്കിലും പുതിയ ലോകത്തോടു സംസാരിക്കാൻ എന്നും ഉത്സുകനായിരുന്നു ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ. അദ്ദേഹത്തിന്റെ ജീവിത വഴിയിലൂടെ...
∙ 1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായി ജനനം.
∙ ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിൽ ബാല്യവും കൗമാരവും.
∙ 1941 ൽ 14 വയസ്സ് തികഞ്ഞപ്പോൾ നാത്‌സി യുവജന സംഘടനയായ ഹിറ്റ്ലർ യൂത്തിൽ അംഗമാകേണ്ടിവന്നു. എങ്കിലും നാത്‌സികളോടുള്ള വിയോജിപ്പു മൂലം സജീവമായിരുന്നില്ല.
∙ 1943ൽ സഹപ്രവർത്തകർക്കൊപ്പം മ്യൂണിക്കിൽ നിയോഗിക്കപ്പെട്ടു. തുടർന്നു കാലാൾസൈന്യത്തിലെ പരിശീലനത്തിനുശേഷം ഹംഗറിയിൽ സൈനിക സേവനം തുടങ്ങി.
∙ 1945ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു.
∙ 1951 ജൂൺ 29നു മ്യൂണിക്കിലെ കർദിനാൾ ഇരുവരെയും വൈദികരായി വാഴിച്ചു.
∙ 1959 മുതൽ 1963 വരെ ബോൺ സർവകലാശാലയിലെ പ്രഫസറായിരുന്നു.
∙ 1966ൽ ടുബിൻജൻ സർവകലാശാലയിൽ ചേർന്നു.
∙ 1972ൽ ദൈവശാസ്‌ത്ര പ്രസിദ്ധീകരണമായ ‘കമ്യൂണിയോ’യ്‌ക്കു തുടക്കമിട്ടു.
∙ 1977ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി പോൾ ആറാമൻ മാർപാപ്പ നിയമിച്ചു.
∙ 1980ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു.
∙ 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി നിയമിതനായി.
∙ 1991ൽ ഏക സഹോദരി മരിയ റാറ്റ്‌സിങ്ങർ അന്തരിച്ചു.
∙ 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
∙ 2005 ഏപ്രിൽ 19നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു.
∙ 2013 ഫെബ്രുവരി 28നു മാർപാപ്പാ പദവിയിൽനിന്നു സ്ഥാനത്യാഗം.
English Summary: Life story of Pope Benedict XVI